Wednesday, October 7, 2026

തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടൽ; ഭൂരിപക്ഷം കനേഡിയന്മാരും തിരഞ്ഞെടുപ്പ് ഫലങ്ങളെ വിശ്വസിക്കുന്നതായി സർവ്വേ

Foreign interference in elections; Majority of Canadians trust election results, survey finds

ഒട്ടാവ : കഴിഞ്ഞ രണ്ട് ഫെഡറൽ തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിനെക്കുറിച്ച് ഫെഡറൽ ഗവൺമെന്റ് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആഗ്രഹിക്കുമ്പോളും ഭൂരിഭാഗം കനേഡിയൻമാരും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായം സുരക്ഷിതമാണെന്ന് പ്രതികരിച്ചതായി പുതിയ സർവ്വേ. സർവ്വേയിൽ പങ്കെടുത്ത 71 ശതമാനം കനേഡിയൻമാരും തിരഞ്ഞെടുപ്പ് സമ്പ്രദായം സുരക്ഷിതമാണെന്ന് പറഞ്ഞപ്പോൾ 29 ശതമാനം പേർ സുരക്ഷിതമല്ലെന്നും പ്രതികരിച്ചു.

രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെക്കുറിച്ചും വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ലെഗർ മാർച്ച് 10 നും 12 നും ഇടയിൽ 1,544 ആളുകളിൽ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.

രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ 69 ശതമാനം പേർ വിശ്വാസം പ്രകടിപ്പിച്ചപ്പോൾ, ഫലങ്ങളിൽ വിശ്വാസമില്ലെന്ന് അഞ്ചിൽ ഒരാൾ പറഞ്ഞു. മറ്റൊരു 11 ശതമാനം പേർ തങ്ങൾക്ക് അറിയില്ലെന്നും സർവ്വേയിൽ വ്യക്തമാക്കി.

92 ശതമാനം ലിബറൽ വോട്ടർമാരും 81 ശതമാനം എൻഡിപി വോട്ടർമാരും രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, കൺസർവേറ്റീവ് വോട്ടർമാരിൽ 48 ശതമാനം പേർ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വിശ്വാസം പോരെന്ന് സർവ്വേയിൽ പ്രതികരിച്ചു. ബ്ലോക്ക് ക്യൂബെക്കോയിസ് അനുഭാവികളിൽ 75 ശതമാനവും ഗ്രീൻ വോട്ടർമാരിൽ 64 ശതമാനവും തിരഞ്ഞെടുപ്പിലുള്ള വിശ്വാസം കുറവാണെന്ന് പറഞ്ഞു.

എന്നാൽ മൂന്നിലൊന്ന് കനേഡിയന്മാർ വിദേശ ഇടപെടലിനെക്കുറിച്ച് വ്യക്തമായ വിവരം ഇല്ലെന്ന് പറഞ്ഞതായി സർവ്വേ കണ്ടെത്തി.

2019 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച 11 ഫെഡറൽ സ്ഥാനാർത്ഥികൾക്ക് ധനസഹായം നൽകിയതായും ചൈന കാനഡയെ ലക്ഷ്യമിടുന്നതായി കനേഡിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ട്രൂഡോയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2019 ലെ ഫെഡറൽ തിരഞ്ഞെടുപ്പിന് ഒരു വർഷത്തിന് മുന്നേ, ചൈനീസ് ഏജന്റുമാർ കനേഡിയൻ സ്ഥാനാർത്ഥികളെ സഹായിക്കുന്നുവെന്ന് ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിദേശ ഇടപെടൽ വിഷയത്തിൽ ആരോപണങ്ങൾ നേരിടുന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിർദ്ദേശപ്രകാരം ഈ ആഴ്ച ആദ്യം വിദേശ ഇടപെടലിനെക്കുറിച്ച് പഠനം ആരംഭിച്ചതായി ദേശീയ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന പാർലമെന്റംഗങ്ങളുടെ സമിതി പറഞ്ഞു. 2018 മുതൽ രാജ്യത്തെ ജനാധിപത്യ പ്രക്രിയകളിലെ വിദേശ ഇടപെടലിന്റെ അവസ്ഥ പരിശോധിക്കുമെന്നും പാർലമെന്റംഗങ്ങളുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിദേശ ഇടപെടൽ ശ്രമങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഫെഡറൽ പ്രോട്ടോക്കോൾ സംബന്ധിച്ച് മുൻ പൊതുപ്രവർത്തകൻ മോറിസ് റോസൻബെർഗിന്റെ സ്വതന്ത്ര റിപ്പോർട്ടും പരിഗണിക്കുമെന്നും ലിബറൽ എംപി ഡേവിഡ് മക്‌ഗ്വിണ്ടി അധ്യക്ഷനായ കമ്മിറ്റി അറിയിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!