Tuesday, August 25, 2026

ക്രിമിയയില്‍ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായി യുക്രൈന്‍

Ukraine says Russia cruise missiles blown up in transit in Crimea

ക്രിമിയന്‍ പെനിന്‍സുലയുടെ വടക്ക് ഭാഗത്തുള്ള ധാന്‍കോയില്‍ ഉണ്ടായ സ്‌ഫോടത്തില്‍ റഷ്യന്‍ ക്രൂയിസ് മിസൈലുകള്‍ നശിപ്പിക്കപ്പെട്ടതായി യുക്രൈന്‍. റഷ്യന്‍ കരിങ്കടല്‍ കപ്പല്‍ സേനയുടെ ഉപയോഗത്തിനായി റെയില്‍ മാര്‍ഗം കടത്തുകയായിരുന്ന മിസൈലുകള്‍ക്ക് നേരെ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം നടന്നതെന്ന് സൈനിക രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു.

ഒന്നിലധികം കലിബര്‍-കെഎന്‍ ക്രൂയിസ് മിസൈലുകള്‍ നശിപ്പിക്കപ്പെട്ടതായി യുക്രൈന്‍ സൈനിക ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ മിസൈലുകള്‍ റെയില്‍ വഴിയാണ് കൊണ്ടുപോകുന്നതെന്നും, അന്തര്‍വാഹിനി വിക്ഷേപണത്തിന് ഉദ്ദേശിച്ചുള്ളതാണെന്നും ഇതില്‍ പറയുന്നുണ്ട്. സ്‌ഫോടനം നടന്നതായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഉത്തരവാദി യുക്രൈനാണോ, എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ വ്യക്തമായി പറഞ്ഞിട്ടില്ല.

ആക്രമണത്തിന് പിന്നില്‍ യുക്രൈനാണെന്ന് സ്ഥിരീകരിച്ചാല്‍ ക്രിമിയയിലേക്കുള്ള യുക്രൈന്‍ സൈന്യത്തിന്റെ അപൂര്‍വമായ കടന്നുകയറ്റമായിരിക്കും ഇത്. അതേസമയം ധാന്‍കോയ് നഗരത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റഷ്യന്‍ നിയമിത ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ആക്രമണ ലക്ഷ്യമായി ക്രൂയിസ് മിസൈലുകളെ പരാമര്‍ശിച്ചില്ല.

ആക്രമണത്തില്‍ 33 കാരനായ ഒരു വ്യക്തിക്ക് ഗുരുതരമായി പരുക്ക് പറ്റി. ഒരു വീടിനും സ്‌കൂളിനും പലചരക്ക് കടയ്ക്കും തീപിടിച്ചതായും പവര്‍ ഗ്രിഡിന് കേടുപാടുകള്‍ സംഭവിച്ചതായും ഇഹോര്‍ ഐവിന്‍ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!