ടൊറോൻ്റോ: ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണവും ഉയർന്ന മൂല്യമുള്ള സാധനങ്ങളുടെ സുരക്ഷ കൈകാര്യം ചെയ്തത് ഒരു സ്വകാര്യ സെക്യൂരിറ്റി ആൻഡ് പ്രൊട്ടക്ഷൻ കമ്പനി.
വിലപിടിപ്പുള്ള ചരക്കുകളുടെ ട്രാൻസിറ്റിന് ഉത്തരവാദികളായ കോർപ്പറേഷനായ ബ്രിങ്ക്സ് കമ്പനി തിങ്കളാഴ്ച മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചു. അവരാണ് ഏപ്രിൽ 17 ന് ഇത് ഏകോപിപ്പിച്ചതെന്ന്.
അന്വേഷണ ഉദ്യോഗസ്ഥരുമായി അന്വേഷണത്തിൽ ഞങ്ങൾ സഹകരിക്കുന്നത് തുടരുന്നു, ”ബ്രിങ്ക്സ് കമ്പനിയിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഡാന കാലഹൻ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
” ബ്രിൻങ്ക്സിൽ, കൈമാറ്റ വേളയിൽ ഏതെങ്കിലും ഘട്ടത്തിൽ വസ്തുക്കൾ നഷ്‌ടപ്പെടുകയാണെങ്കിൽ, ഞങ്ങളുടെ കരാർ നിബന്ധനകൾക്ക് അനുസൃതമായി ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകും.” എന്നും അവർ പറയുന്നു.
സാധനങ്ങൾ നഷ്ട്ടപ്പെടുന്ന സമയത്ത് എയർ കാനഡ ആയിരുന്നു ഇത് കൈകാര്യം ചെയ്തത്. സാധനങ്ങൾ എയർ കാനഡ വിമാനത്തിൽ ആണ് എത്തിയത്.
20 മില്യൺ ഡോളർ വിലപിടിപ്പുള്ള സാധനങ്ങളുമായി വിമാനം വൈകുന്നേരത്തോടെ ടൊറന്റോ പിയേഴ്‌സൺ എയർപോർട്ടിൽ എത്തിയെന്നും സാധാരണ നടപടിക്രമം അനുസരിച്ച് ചരക്ക് ഇറക്കി ഹോൾഡിംഗ് ഫെസിലിറ്റിയിലേക്ക് കൊണ്ടുപോയെന്നും പീൽ റീജിയണൽ പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ സ്റ്റീഫൻ ഡ്യുവെസ്റ്റെയ്ൻ പറയുന്നത് ഈ മോഷണത്തിന് എയർപോർട്ടിൻ്റെ പ്രവർത്തനത്തെയും സ്ഥലങ്ങളെയും സംബന്ധിച്ച അറിവ് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
