Thursday, March 5, 2026

PSAC പ്രവർത്തകരുടെ പ്രതിഷേധം; വിമാനത്താവളത്തിൽ പ്രവേശിക്കാൻ കാലതാമസം നേരിടുമെന്ന് പിയേഴ്സൺ എയർപോർട്ട് അതോറിറ്റി

Protest by PSAC workers; Pearson Airport Authority says entry into the airport will be delayed

ഫെഡറൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറൽ പൊതു ജീവനക്കാർ വിമാനത്താവളത്തിന് പുറത്ത് പ്രതിക്ഷേധം ആരംഭിച്ചതിനാൽ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ കാലതാമസമുണ്ടാകുമെന്ന് ടൊറന്റോ പിയേഴ്സൺ എയർപോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

രാവിലെ 11:30 വരെ എയർപോർട്ടിലെ കർബ്സൈഡ് ഏരിയകളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റിയുടെ വക്താവ് അറിയിച്ചു. തടസ്സം നീക്കം ചെയ്യാൻ പീൽ റീജിയണൽ പോലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (PSAC) അംഗങ്ങളുടെ പണിമുടക്ക് ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എയർപോർട്ടിൽ പ്രതിഷേധം ആരംഭിച്ചിരിക്കുന്നതെന്നും ഇതിലൂടെ ഫെഡറൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുക എന്നത് ലക്ഷ്യം വെച്ചിരിക്കുന്നതായും പിഎസ്എസി ഒന്റാരിയോ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻസ് വക്താവ് ലിനോ വിയേര പറഞ്ഞു.

രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിഷേധത്തിൽ 500 പേർ പങ്കെടുത്തതായി ലിനോ വിയേര അറിയിച്ചു.

കാനഡ റവന്യൂ ഏജൻസി, വെറ്ററൻ അഫയേഴ്‌സ് കാനഡ, സർവീസ് കാനഡ, കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി, മറ്റ് ഡിപ്പാർട്ട്‌മെന്റുകളിലും ഏജൻസികളിലും പ്രവർത്തിക്കുന്ന 155,000-ത്തിലധികം ഫെഡറൽ ജീവനക്കാർ ഏപ്രിൽ 19 മുതലാണ് പണിമുടക്ക് ആരംഭിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!