ക്യുബക് സിറ്റി : ഹൈഡ്രോ-ക്യുബെക്കിന്റെ അടുത്ത പ്രസിഡന്റും സിഇഒയുമായി 2020 മുതൽ ഫെഡറൽ ധനകാര്യ ഉപമന്ത്രിയായ മൈക്കൽ സാബിയയെ തിരഞ്ഞെടുത്തു. ഒരു ദശാബ്ദക്കാലം Caisse de depot et placement du Quebec (CDPQ) യുടെ തലവനായിരുന്ന അദ്ദേഹത്തിന്റെ നിയമനം ഇന്ന് മന്ത്രിമാരുടെ കൗൺസിൽ പ്രഖ്യാപിക്കും.
ഏപ്രിൽ 11-ന് ക്രൗൺ കോർപ്പറേഷൻ വിട്ട സോഫി ബ്രോച്ചുവിന്റെ പിൻഗാമിയായാണ് സാബിയ ചുമതലയേറ്റെടുക്കുന്നത്. 2009 മുതൽ 2020 വരെ സിഡിപിക്യു സിഇഒ ആയി സേവനമനുഷ്ഠിച്ചതിനു പുറമേ, ബെൽ കാനഡ എന്റർപ്രൈസസിന്റെ സിഇഒയും കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയുടെ (സിഎൻ) ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു മൈക്കൽ സാബിയ. കൂടാതെ ഫെഡറൽ പബ്ലിക് സർവീസിൽ, അദ്ദേഹം ധനകാര്യ വകുപ്പിലും പ്രിവി കൗൺസിൽ ഓഫീസിലും പ്രവർത്തിച്ചു.
