കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ചൈനീസ് ഫോണ്‍ കമ്പനിയായ ഷവോമിക്കും മറ്റ് മൂന്ന് ബാങ്കുകള്‍ക്കും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശ ഫണ്ട് വിനിമയ ചട്ടം ലംഘിച്ച് 5551.27 കോടി രൂപയുടെ ഇടപാടുകള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വിദേശനാണ്യ നിയമങ്ങളുടെ ലംഘനം ആരോപിച്ച് ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ബാങ്കുകള്‍ക്കും ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം ജുഡീഷ്യല്‍ അതോറിറ്റി ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിഐടിഐ ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എജി എന്നീ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ എംഡി മനു കുമാര്‍ ജെയിന്‍, ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ സമീര്‍ ബി റാവു എന്നിവര്‍ക്കാണ് ഫെമയുടെ സെക്ഷന്‍ 10(4), 10(5) എന്നിവയുടെ ലംഘനത്തിന് നോട്ടീസ് അയച്ചു.
ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പില്‍ നിന്ന് 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ അനധികൃതമായും നിയമം ലംഘിച്ചും ഇന്ത്യക്ക് പുറത്തേക്ക് കൈമാറിയതായി അന്വേഷണ ഏജന്‍സി പറയുന്നു. ഫെമയുടെ സെക്ഷന്‍ 37 എ വകുപ്പുകള്‍ പ്രകാരം ഇത് കണ്ടുകെട്ടാവുന്നതാണ്.
ഇഡിയുടെ വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ നോട്ടീസ് അയച്ചത്. കമ്പനിക്ക് വലിയ തുക പിഴയടയ്ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.