Tuesday, March 31, 2026

‘ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി മര്‍ദ്ദിച്ചു’; ആരോപണവുമായി സൈനികന്‍

jawan alleges wife 'stripped half-naked, beaten by 120 men' in TN

ഒരു സംഘം ആളുകള്‍ തന്റെ ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സൈനികന്റെ പരാതി. നൂറ്റിയിരുപതോളം പേര്‍ ചേര്‍ന്ന് ഭാര്യയെ മര്‍ദ്ദിച്ചുവെന്നാണ് സൈനികന്റെ ആരോപണം. 120 ഗുണ്ടകള്‍ ചേര്‍ന്ന് ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി മര്‍ദിചെന്ന് കാശ്മീരില്‍ നിന്ന് ജവാന്‍ മുട്ടുകുത്തിക്കരയുന്ന വീഡിയോ പുറത്തു വന്നു. തിരുവണ്ണാമലൈ ജില്ലയിലെ ആരണിക്കടുത്തുള്ള പടവേടു ഗ്രാമത്തില്‍ നിന്നുള്ള സൈനികനാണ് പ്രഭാകരന്‍.

വിരമിച്ച ആര്‍മി ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ എന്‍ ത്യാഗരാജരാണ് സൈനികന്‍ ഹവില്‍ദാര്‍ പ്രഭാകരന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ പടവേടു ഗ്രാമത്തില്‍ നിന്നുള്ള പ്രഭാകരന്‍ നിലവില്‍ കശ്മീരിലാണ്. ”എന്റെ ഭാര്യ പാട്ടത്തിന് ഒരു കട നടത്തുന്നുണ്ട്. കടയിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറുകയും 120 പേര്‍ ചേര്‍ന്ന് ഭാര്യയെ മര്‍ദിക്കുകയും കടയിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. അവര്‍ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു” – വീഡിയോയില്‍ സൈനികന്‍ പറയുന്നു.

ഭാര്യ കീര്‍ത്തി ഒരു ഫാന്‍സി കട നടത്തുകയായിരുന്നു. ഈ കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് രാമു എന്ന ഗുണ്ട ഉള്‍പ്പെടെയുള്ളവര്‍ യുവതിയെ ആക്രമിച്ചതായാണ് സൈനികന്റെ പരാതി. കട ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഗുണ്ടകള്‍ ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി മര്‍ദ്ദിക്കുകയായിരുന്നു. യുവതിയുടെ നില ഗുരുതരമായതിനാല്‍ വെല്ലൂര്‍ അടുക്കംപാറയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോക്കല്‍ പോലീസ് കേസ് എടുത്തിരുന്നില്ല.

ഇതോടെ ഡിജിപിയോട് പരാതിപ്പെട്ടു കൊണ്ട് തിരുവണ്ണാമലൈ സ്വദേശിയായ സൈനികന്‍ വീഡിയോ ചെയ്തു സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലായി. ‘ശത്രുക്കളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഞാന്‍ ഇന്ത്യന്‍ ആര്‍മിയിലാണ്, ഇപ്പോള്‍ കാശ്മീരിലാണ് നിയമനം. ഞാന്‍ എന്റെ വീട്ടില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ്. എന്റെ ഭാര്യയെ അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ഇത് സംബന്ധിച്ച് ഞാന്‍ തിരുവണ്ണാമലൈ ജില്ലാ എസ്പിക്ക് പരാതി അയച്ചിട്ടുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ നടപടിയൊന്നും എടുത്തില്ലെന്നും സൈനികന്‍ വീഡിയോയില്‍ പറയുന്നു.

തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടു. കാശ്മീരില്‍ തന്റെ രാജ്യത്തെ ധീരമായി സേവിച്ച് കൊണ്ടിരിക്കുന്ന കോണ്‍സ്റ്റബിളിനോടും തിരുവണ്ണാമലൈയില്‍ താമസിക്കുന്ന ഭാര്യയോടും താന്‍ ഫോണില്‍ സംസാരിച്ചു. ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭ്യമാക്കാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്ന് അണ്ണാമലൈ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!