Monday, October 27, 2025

ബർണബി ഹോം ആക്രമണത്തിൽ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

Man dead, woman in critical condition in Burnaby home attack

വാൻകൂവർ : ഇന്ന് രാവിലെ ബർണാബിയിൽ വീട് കയറി ഉണ്ടായ ആക്രമണത്തിൽ യുവാവ് മരിക്കുകയും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ബേൺബി ആർസിഎംപി അറിയിച്ചു. 17-ആം അവന്യൂവിലെ 7600 ബ്ലോക്കിലെ ഒരു വീട്ടിൽ രാവിലെ 7 മണിയോടെയാണ് സംഭവം.

ആക്രമണം ടാർഗറ്റ് ചെയ്തുള്ളതായിരുന്നുവെന്നും ബർണബി ആർ‌സി‌എം‌പിയും ലോവർ മെയിൻ‌ലാൻഡ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻ‌വെസ്റ്റിഗേഷൻ ടീമും (IHIT) അറിയിച്ചു.

റിപ്പോർട്ട് ലഭിച്ചതനുസരിച്ച് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ ലോവർ മെയിൻ‌ലാൻഡ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻ‌വെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-551-4448 എന്ന നമ്പറിൽ IHIT-നെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!