മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഇന്ന് മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് മാര്‍ഗമുള്ള യാത്രയില്‍ മണിപ്പൂര്‍ പൊലീസ് എതിര്‍പ്പറിയിച്ചിട്ടുണ്ട്. രാഹുലിന്റെ റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അതീവ ജാഗ്രത നിര്‍ദേശാണ് നല്‍കിയിരിക്കുന്നത്.
യാത്രയില്‍ പിന്നോട്ടില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് ഇന്നലെ ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദര്‍ശിക്കാന്‍ കഴിയാത്ത ക്യാമ്പുകളിലാകും രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്നലെ രാഹുല്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഇന്നലെ പോലീസ് തടഞ്ഞിരുന്നു.
