Friday, October 2, 2026

ആപ്പിൾ ഐ ഫോണുകളുടെ നിർമ്മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Tata Group is all set to enter the manufacturing sector of Apple iPhones

ആപ്പിൾ ഐ ഫോണുകളുടെ നിർമ്മാണ രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണിപ്പോൾ ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് . ഈ വർഷം ഓഗസ്റ്റ് റ്റോടെ ആപ്പിൾ ഐ ഫോൺ കരാർ നിർമ്മാണക്കാരായ വിസ്‌ട്രോണിന്റെ നിർമ്മാണശാല ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് വിവരം. ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐ ഫോണുകളുടെ നിർമ്മാണ രംഗത്തേക്കിറങ്ങുന്നത് .

കർണാടകയിലെ വിസ്‌ട്രോൺ കോർപ്പ് ഫാക്ടറിയാണ് ഇതിനായി ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് . 60 കോടിയോളം രൂപയുടെ ഇടപാടായിരിക്കും ഇതെന്നാണ് പറയുന്നത്. 10000 ഓളം ജീവനക്കാരും ഇവിടെയുണ്ട്. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്‌ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കല്‍ നടന്നാല്‍ ഈ ചുമതല ടാറ്റ ഗ്രൂപ്പിനായിരിക്കും.

ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ടാറ്റ ഗ്രൂപ്പിന് കീഴിൽ ആരംഭിക്കുന്നതോടെ, മറ്റ് ആഗോള ഇലക്ട്രോണിക്സ് കമ്പനികളും ഇന്ത്യയിലേക്ക് നിർമാണം മാറ്റുന്നതിനെ പ്രേരിപ്പിക്കുന്ന നീക്കമാകുമെന്ന നേട്ടം രാജ്യത്തിനുണ്ട്. അടുത്ത കാലത്ത് തദ്ദേശീയ നിർമാണത്തിനും തൊഴിലവസരം ഉയർത്താനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തുപകരാനും ടാറ്റയും വിസ്ട്രോൺ ഗ്രൂപ്പും തമ്മിലുള്ള ഇടപാടിന് കഴിയുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!