Wednesday, May 6, 2026

കെലോനയിൽ നിന്നും കാണാതായ 2 കുട്ടികൾക്കായി ആംബർ അലർട്ട് നൽകി

Amber Alert issued for 2 missing children from Kelowna

ബ്രിട്ടിഷ് കൊളംബിയ ഒകനാഗനിലെ അവധിക്ക് ശേഷം തട്ടിക്കൊണ്ടുപോയതായി കരുതപ്പെടുന്ന രണ്ട് കൊച്ചുകുട്ടികൾക്കായി ആംബർ അലർട്ട് നൽകിയതായി സറേ ആർസിഎംപി അറിയിച്ചു. അറോറ ബോൾട്ടൺ (8), ജോഷ്വ ബോൾട്ടൺ (10) എന്നീ രണ്ടു കുട്ടികളെയാണ് കാണാതായത്.

കുട്ടികളുടെ അമ്മ 45 കാരിയായ വെരിറ്റി ബോൾട്ടനൊപ്പം ഉണ്ടെന്ന് കരുതുന്നതായും വെരിറ്റിയ്ക്ക് മനസികപ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. ജൂൺ 28 ന് കുട്ടികൾ സറേയിൽ നിന്നും വെരിറ്റി ബോൾട്ടനൊപ്പം പുറപ്പെട്ടതായി പോലീസ് റിപ്പോർട്ട് ചെയ്തു. ജൂൺ 30 ന് മൂവരേയും കെലോന ഡൗണ്ടൗണിലെ ഒരു റെസ്റ്റോറന്റിൽ കണ്ടതായി കെലോന ആർ‌സി‌എം‌പി അറിയിച്ചു. എന്നാൽ, പിന്നീട് അമ്മയെയും കുട്ടികളെയും കണ്ടിട്ടില്ലെന്ന് പോലീസ് പറയുന്നു.

ജൂലൈ 17 ന് കുട്ടികൾ അവരുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങേണ്ടതായിരുന്നു. പക്ഷേ പിതാവിന്റെ അടുത്തേക്ക് തിരിച്ചയച്ചില്ലെന്ന് RCMP പറഞ്ഞു. ക്രാഫ്റ്റി കിച്ചൺ + ബാറിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു. SJ2708 എന്ന ബ്രിട്ടിഷ് കൊളംബിയ ലൈസൻസ് പ്ലേറ്റ് നമ്പറുള്ള നീല 2012 ഡോഡ്ജ് റാം 2500 ക്രൂ ക്യാബ് പിക്കപ്പ് ട്രക്കിലായിരിക്കും മൂവരും സഞ്ചരിക്കുന്നതെന്ന് കരുതുന്നതായി പോലീസ് പറയുന്നു.

അവർ ഇപ്പോഴും കെലോവ്‌ന പ്രദേശത്താണോ അതോ പ്രവിശ്യയിൽ മറ്റെവിടെയെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും പോലീസ് പറഞ്ഞു. കുട്ടികൾ അപകടത്തിലാണെന്ന് വിശ്വസിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

3’11” ഉയരവും 55 പൗണ്ട് തൂക്കവുമുള്ള അറോറ ബോൾട്ടണ് തവിട്ട് നിറമുള്ള കണ്ണുകളും തോളിൽ വരെ നീളമുള്ള മുടിയും ഉണ്ട്. അറോറ ബോൾട്ടണെ അവസാനമായി കാണുമ്പോൾ നീല നിറത്തിലുള്ള പൂക്കളുള്ള ഒരു നീല വസ്ത്രം ധരിച്ചിരുന്നതായി പോലീസ് അറിയിച്ചു. 70 പൗണ്ട് തൂക്കവും 4’10 “ഉയരവുമുള്ള ജോഷ്വ ബോൾട്ടണ് തവിട്ട് നിറമുള്ള കണ്ണുകളും തവിട്ട് നിറമുള്ള മുടിയും ഉണ്ട്. ഷോർട്ട്സും ടി-ഷർട്ടും ധരിച്ചാണ് ജോഷ്വ ബോൾട്ടണെ അവസാനമായി കണ്ടത്.

കുടുംബത്തെ കാണുന്നവർ അവരെ സമീപിക്കരുതെന്നും പകരം 911 എന്ന നമ്പറിൽ വിളിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!