ഓട്ടവ : ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ പ്രവിശ്യകൾ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജൂലൈ 15-20
ഒന്റാരിയോ
തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ തൊഴിൽവൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ളവർക്ക് പിആർ നൽകുന്നതിനായി ഏർപ്പെടുത്തിയ ടാർഗറ്റഡ് എക്സ്പ്രസ് എൻട്രി പദ്ധതിയിൽ ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിൽ ഒന്റാരിയോ ജൂലൈ 20-ന് രണ്ട് നറുക്കെടുപ്പുകൾ നടത്തി.
ടെക് തൊഴിലുകളിലെ ഉദ്യോഗാർത്ഥികൾക്കായുള്ള നറുക്കെടുപ്പിൽ 902 ഉദ്യോഗാർത്ഥികൾക്കും ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കുള്ള നറുക്കെടുപ്പിൽ 159 പേർക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. ഇൻവിറ്റേഷൻ ലഭിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും 458-462 പരിധിയിൽ CRS സ്കോർ ആവശ്യമായിരുന്നു.
ഈ പ്രവിശ്യാ ഫലങ്ങൾ ഈയിടെ അവതരിപ്പിച്ച എക്സ്പ്രസ് എൻട്രി ഇൻവിറ്റേഷന്റെ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള സെലക്ഷൻ റൗണ്ടുകൾക്ക് സമാനമാണ്. ഈ വേനൽക്കാലത്ത് ഇതുവരെ 2,000 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും 500 സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) ഉദ്യോഗാർത്ഥികൾക്കും ഫെഡറൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ഐടിഎ ലഭിച്ചു.
ബ്രിട്ടിഷ് കൊളംബിയ
ജൂലൈ 18 ന് ബ്രിട്ടീഷ് കൊളംബിയ അതിന്റെ സാധാരണ PNP നറുക്കെടുപ്പ് നടത്തി.
ഈ ആഴ്ച, പ്രവിശ്യ നാല് നറുക്കെടുപ്പുകളിലായി 167-ലധികം ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. എല്ലാ ഉദ്യോഗാർത്ഥികളും വിദഗ്ധ തൊഴിലാളികൾ അല്ലെങ്കിൽ ഇന്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമുകളിൽ പങ്കെടുത്തവരായിരുന്നു. കൂടാതെ എക്സ്പ്രസ് എൻട്രി കാൻഡിഡേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക തൊഴിലുകളുള്ള 112 ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഏറ്റവും വലിയ നറുക്കെടുപ്പ്. അവർക്ക് കുറഞ്ഞത് സ്കിൽസ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റം (SIRS) സ്കോർ 88 ആവശ്യമാണ്.
ബാക്കിയുള്ള മൂന്ന് നറുക്കെടുപ്പുകളിലൂടെ കുറഞ്ഞ 60 SIRS സ്കോർ ഉള്ള താഴെ കൊടുക്കുന്ന അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി
- 39 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്
- 16 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ
- അഞ്ചിൽ താഴെ പ്രയോറിറ്റി ഓക്യുപേഷൻ ഉദ്യോഗാർത്ഥികൾ
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
ജൂലൈ 20-ന്, ഈ മാസത്തെ ആദ്യത്തെ PEI PNP നറുക്കെടുപ്പിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് 106 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീമിലെ ഉദ്യോഗാർത്ഥികൾക്കുള്ളതായിരുന്നു ആദ്യത്തേത്. ഒരു PEI തൊഴിലുടമയ്ക്കായി പ്രവർത്തിക്കുന്നവരും കുറഞ്ഞത് 50 EOI സ്കോർ ഉള്ളവരുമായ ക്രിട്ടിക്കൽ വർക്കർ സ്ട്രീമിന് കീഴിലുള്ള 97 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ബിസിനസ് വർക്ക് പെർമിറ്റ് എന്റർപ്രണർ സ്ട്രീമിന് കീഴിലുള്ള ഒമ്പത് ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ ലഭിച്ചു.