ഓട്ടവ : കാനഡയിലെ അഞ്ച് പ്രവിശ്യകൾ ഈ ആഴ്ച പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒന്റാരിയോ, സസ്കാച്വാൻ, ബ്രിട്ടിഷ് കൊളംബിയ, ക്യുബെക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യകളാണ് ഓഗസ്റ്റ് 12 മുതൽ 18 വരെ കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഓഗസ്റ്റ് 12-18
ഒന്റാരിയോ
ഒന്റാരിയോ ഈ ആഴ്ച നാല് വ്യത്യസ്ത സ്ട്രീമുകളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 5,450 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീം, ഫോറിൻ വർക്കർ സ്ട്രീം, ഇൻ-ഡിമാൻഡ് സ്കിൽ സ്ട്രീം എന്നിവയിൽ നിന്നും ജോബ് ഓഫർ നറുക്കെടുപ്പുകളും ഓഗസ്റ്റ് 15-ന് നടന്നു. ഈ മൂന്ന് സ്ട്രീം വഴി 61 സ്‌കോർ ഉള്ള 853 അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
കൂടാതെ ഫോറിൻ വർക്കർ സ്‌ട്രീമിന് കീഴിൽ കുറഞ്ഞത് 30 സ്‌കോറുള്ള 375 ഉദ്യോഗാർത്ഥികൾക്കും 46 സ്‌കോറുള്ള ഹെൽത്ത് ആൻഡ് ടെക് ഓക്യുപേഷൻ തൊഴിലുകളിൽ 1,131 വിദഗ്‌ദ്ധ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്.
ഇൻ-ഡിമാൻഡ് സ്കിൽ സ്ട്രീം വഴി കൃഷി, നിർമ്മാണം, മറ്റ് തിരഞ്ഞെടുക്കപ്പെട്ട തൊഴിലുകൾ എന്നിവ പോലുള്ള ഡിമാൻഡുള്ള പ്രത്യേക തൊഴിലുകളിലേക്ക് 256 വിദഗ്‌ദ്ധരായ ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.
ആഗസ്റ്റ് 17-ന്, 473-ഓ അതിലധികമോ സ്‌കോറുകളും ഉള്ള 2,835 ടെക്‌നോളജി ആൻഡ് ഹെൽത്ത് റിലേറ്റഡ് പ്രൊഫഷനുകൾക്കും എക്സ്പ്രസ് എൻട്രി ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീം വഴി ഇൻവിറ്റേഷൻ നൽകിയതായി പ്രവിശ്യ പ്രഖ്യാപിച്ചു.
സസ്കാച്വാൻ
ഓഗസ്റ്റ് 16-ന് സസ്കാച്വാൻ ജൂൺ 8-ന് ശേഷം ആദ്യമായി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രവിശ്യ അതിന്റെ എക്‌സ്‌പ്രസ് എൻട്രി, ഒക്യുപേഷൻസ്-ഇൻ-ഡിമാൻഡ് സ്ട്രീമുകളിൽ വഴി ഉദ്യോഗാർത്ഥികൾക്കായി ആദ്യമായി ആറ് നറുക്കെടുപ്പുകൾ നറുക്കെടുപ്പ് നടത്തി.
എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ, പ്രവിശ്യ അയർലണ്ടിൽ താമസിക്കുന്ന 23 ഉദ്യോഗാർത്ഥികളെയും ഇന്ത്യയിൽ നിന്നുള്ള 224 പേരെയും പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, ലിത്വാനിയ, സ്ലൊവാക്യ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 98 പേർക്കും ഇൻവിറ്റേഷൻ നൽകി.
ഒക്യുപേഷൻസ് ഇൻ ഡിമാൻഡ് സ്ട്രീമിന് കീഴിൽ, അയർലണ്ട് പൗരന്മാരായ 12 ഉദ്യോഗാർത്ഥികൾക്കും 207 ഇന്ത്യൻ പൗരന്മാർക്കും പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, ലിത്വാനിയ, സ്ലൊവാക്യ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 78 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഓരോ നറുക്കെടുപ്പിലും അപേക്ഷകർക്ക് കുറഞ്ഞത് 60 സ്കോർ ആവശ്യമായിരുന്നു.
ക്യുബെക്ക്
ക്യുബെക്ക് അതിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഓഗസ്റ്റ് 10-ന് നടത്തി. മൊത്തത്തിൽ, ഇമിഗ്രേഷൻ, ഫ്രാഞ്ചൈസേഷൻ, ഇന്റഗ്രേഷൻ മന്ത്രാലയം 1384 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിനായി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് 591 സ്‌കോർ ആവശ്യമായിരുന്നു.
ബ്രിട്ടിഷ് കൊളംബിയ
ഓഗസ്റ്റ് 15-ന് ബ്രിട്ടിഷ് കൊളംബിയ ബിസി പിഎൻപിയുടെ (എക്‌സ്‌പ്രസ് എൻട്രി കാൻഡിഡേറ്റുകൾ ഉൾപ്പെടെ) സ്‌കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകളിലെ ഉദ്യോഗാർത്ഥികൾക്കായി നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകൾ നടത്തി.
ഏറ്റവും വലിയ നറുക്കെടുപ്പ്, സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്‌ഐആർഎസ്) ഏറ്റവും കുറഞ്ഞ സ്‌കോർ 88 ഉള്ള ടെക് തൊഴിലിലെ 107 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
കൂടാതെ 60 BCPNP സ്കോർ ഉള്ള 27 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 19 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, മറ്റ് മുൻഗണനാ തൊഴിലുകളിൽ അഞ്ചിൽ താഴെ ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
ഓഗസ്റ്റ് 17-ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് പിഎൻപിയുടെ രണ്ട് വ്യത്യസ്ത സ്ട്രീമുകളിലായി 142 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ഏറ്റവും കുറഞ്ഞ EOI സ്‌കോർ 50 ഉള്ള ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീമിൽ 138 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഇവർക്കൊപ്പം ബിസിനസ് വർക്ക് പെർമിറ്റ് സംരംഭക വിഭാഗത്തിൽ 102 എന്ന മിനിമം പോയിന്റ് ത്രെഷോൾഡ് നേടിയ നാല് ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ ലഭിച്ചിട്ടുണ്ട്.