ഞായറാഴ്ച രാത്രി മുതൽ ബ്രിട്ടീഷ് കൊളംബിയയിലെ കെലോനയിൽ നിന്ന് വിമാന സർവ്വീസ് പുനരാരംഭിക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സെൻട്രൽ ഒകനാഗനിലുടനീളം തീപിടിത്തം തടയാൻ പ്രവർത്തിക്കുന്ന എയർ ടാങ്കറുകൾ എത്തിയാൽ രാത്രി 9 മണിക്ക്, കൊമേഴ്ഷ്യൽ വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് കെലോവ്ന ഇന്റർനാഷണൽ എയർപോർട്ട് സിഇഒ സാം സമദ്ദാർ പറഞ്ഞു.

സഞ്ചാരികൾക്കായി ഞങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി 9 മണിക്കും തിങ്കളാഴ്‌ച പുലർച്ചെ 1:30 നും ഇടയിൽ കാൽഗറി, എഡ്മന്റൺ, വാൻകൂവർ, ടൊറന്റോ എന്നിവടങ്ങളിലേക്കായി കെലോനയിൽ നിന്ന് 12 വിമാനങ്ങൾ പ്രവർത്തിക്കും. തീപിടുത്തം ശമിക്കുന്നതുവരെ ഇത്തരത്തിൽ രാത്രി വൈകിയുള്ള ഷെഡ്യൂൾ ഉണ്ടാവുമെന്നും സമദ്ദാർ പറഞ്ഞു.
