Thursday, November 19, 2026

മോശം കാലാവസ്ഥ; ജപ്പാന്റെ പ്രഥമ ചാന്ദ്രദൗത്യം വീണ്ടും മാറ്റിവച്ചു

ചന്ദ്രനിൽ പര്യവേക്ഷണ പേടകം ഇറക്കുന്നതിനുള്ള ജപ്പാന്റെ ദൗത്യം മാറ്റിവച്ചു. വിക്ഷേപണത്തിന് 27 മിനിറ്റ് മുൻപാണ് ജപ്പാൻ ദൗത്യത്തിൽ നിന്ന് പിൻമാറിയത്. അന്തരീക്ഷത്തിൽ ശക്തമായ കാറ്റുള്ളതിനാലാണ് വിക്ഷേപണം മാറ്റുന്നതെന്നും ഈ മാസം 31-ന് മുൻപ് നടത്തുമെന്നും ജപ്പാന്റെ ബഹിരാകാശ പര്യവേക്ഷണ ഏജൻസി (ജക്സ) അറിയിച്ചു.
തെക്കൻ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ രാവിലെ ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ അവസാനഘട്ട വിലയിരുത്തലുകളിൽ അന്തരീക്ഷത്തിൽ 5000 –15,000 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 105 കിലോമീറ്റർ വരെ വേഗമുള്ള കാറ്റ് വീശുന്നതായി കണ്ടെത്തി. വിക്ഷേപണ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ നിശ്ചിത സ്ഥലത്ത് നിന്ന് മാറി പതിക്കാനിടയുള്ളതുകൊണ്ടാണ് ദൗത്യം മാറ്റിവച്ചതെന്നാണ് ജക്സ നൽകിയ വിശദീകരണം.

ജപ്പാന്റെ പ്രഥമ ചാന്ദ്രദൗത്യമാണിത്. മോശം കാലാവസ്ഥ മൂലം രണ്ടാഴ്ചയ്ക്കിടെ 2 തവണ മാറ്റിവച്ച വിക്ഷേപണം മാറ്റി വച്ചിരുന്നു. സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) എച്ച്–ഐഐഎ റോക്കറ്റിൽ വിക്ഷേപിക്കാനായിരുന്നു പദ്ധതി. ജക്സ, നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത പദ്ധതിയായ എക്സ്റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപ്പി മിഷൻ ഉപഗ്രഹവും ഇതിനൊപ്പം കൊണ്ടുപോകാനിരുന്നതാണ്. ടോക്കിയോ ആസ്ഥാനമായുള്ള ഹകുതോ–ആർ മിഷൻ 1 ലാൻഡർ ഏപ്രിലിൽ അയച്ചെങ്കിലും ചന്ദ്രോപരിതലത്തിൽ തകർന്നു വീണിരുന്നു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!