Wednesday, March 18, 2026

തേനീച്ച കൂടുകള്‍ ട്രക്കില്‍ നിന്ന് വീണ സംഭവം; ജാഗ്രത തുടരണമെന്ന് പൊലീസ്

2 days after 5 million bees fell of truck in Burlington, Ont., public still urged to be cautious

ഒന്റാരിയോയിലെ ബര്‍ലിംഗ്ടണില്‍ ഒരു ട്രക്കില്‍ നിന്ന് അഞ്ച് ദശലക്ഷം തേനീച്ചകള്‍ റോഡിലേക്ക് വീണ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷവും പ്രദേശത്തെ ആളുകളോട് ജാഗ്രത തുടരണമെന്ന് നിര്‍ദേശിച്ച് പൊലീസ്.

തേനീച്ച കൂടുകള്‍ പ്രദേശത്ത് നിന്നും നീക്കം ചെയ്ത് വരികയാണെന്നും പെട്ടിക്കള്‍ക്ക് സമീപം ഇപ്പോഴും തേനീച്ചകള്‍ ഉണ്ടെന്നും അതിനാല്‍ എല്ലാവരും ജാഗ്രത തുടരണമെന്നും ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസ് വക്താവ് പറഞ്ഞു.

ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. ഡണ്ടാസ് സ്ട്രീന് വടക്ക് ഗ്വള്‍ഫ് ലൈനിലാണ് ട്രക്കില്‍ നിന്നും തേനീച്ച കൂടുകള്‍ റോഡിലേക്ക് വീണത്. ഇതുവഴി വാഹനമോടിക്കുന്ന കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തി വെയ്ക്കണമെന്നും കാല്‍നടയാത്രക്കാര്‍ പ്രദേശം ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!