Sunday, August 23, 2026

നോവസ്‌കോഷയില്‍ കാണാതായ ബോട്ട് യാത്രികനെ മരിച്ച നിലയില്‍ കണ്ടെത്തി

Missing 64-year-old boater found dead: N.S. RCMP

നോവസ്‌കോഷയിലെ കംബര്‍ലാന്‍ഡ് കൗണ്ടിയലെ നദിയില്‍ കാണാതായ ബോട്ട് യാത്രികനെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍സിഎംപിയുടെ അണ്ടര്‍വാട്ടര്‍ റിക്കവറി ടീമാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കണ്ടെത്താനുളള തിരച്ചിലിലായിരുന്നു. കംബര്‍ലാന്‍ഡ് കൗണ്ടി ആര്‍സിഎംപി നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.

ശനിയാഴ്ചയാണ് ഇയാള്‍ ബോട്ടിംഗിനായി പുറപ്പെട്ടത്. എന്നാല്‍ ഞാറാഴ്ചയും തിരികെ എത്താതിരുന്നതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അതെസമയം മരിച്ചയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രാദേശിക അഗ്‌നിശമന വകുപ്പുകള്‍, കംബര്‍ലാന്‍ഡ് കൗണ്ടി ആര്‍സിഎംപി, എയര്‍ സര്‍വീസുകള്‍, ഗ്രൗണ്ട് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപകമായി തിരച്ചില്‍ നടത്തിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!