Sunday, August 23, 2026

മുന്‍ പങ്കാളിയുടെ അശ്രദ്ധ; സ്വകാര്യ ലൈംഗിക ദൃശ്യങ്ങള്‍ ആറുവയസ്സുകാരന്‍ കണ്ടു; പിഴയിട്ട് ബിസി ട്രിബ്യൂണല്‍

വന്‍കൂവര്‍: മുന്‍ പങ്കാളിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആ ചിത്രങ്ങളും വീഡിയോകളും കുട്ടിക്ക് ഉപയോഗിക്കാന്‍ നല്‍കിയ ടാബ്ലെറ്റില്‍ സൂക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിന് 15,000 ഡോളര്‍ പിഴയിട്ട് ബ്രിട്ടീഷ് കൊളംബിയന്‍ ട്രൈബ്യൂണല്‍. തന്റെ സമ്മതമില്ലാതെ ചിത്രീകരിച്ച സ്വകാര്യ വീഡിയോയും ചിത്രങ്ങളും ആറുവയസ്സുള്ള കുട്ടി കാണാന്‍ ഇടയായത് യുവതിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്ന് ട്രൈബ്യൂണല്‍ അംഗം മേഗന്‍ സ്റ്റുവാര്‍ട്ട് നിരീക്ഷിച്ചു.

കുട്ടികള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കൃത്യമായ പാരന്റല്‍ കണ്‍ട്രോളുകളോ ലോക്കുകളോ ഏര്‍പ്പെടുത്താതെ ഇത്തരം ദൃശ്യങ്ങള്‍ സൂക്ഷിച്ചത് ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കൂടാതെ യുവതിയുടെ ഔദ്യോഗിക ജീവിതം തകര്‍ത്തുകളയുമെന്ന് വീഡിയോ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതും ട്രൈബ്യൂണല്‍ ഗൗരവമായി എടുത്തു. ബ്രിട്ടീഷ് കൊളംബിയയിലെ ‘ഇന്റിമേറ്റ് ഇമേജസ് പ്രൊട്ടക്ഷന്‍ ആക്ട്’ പ്രകാരമാണ് നടപടി. നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചതുമൂലമുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് 10,000 ഡോളറും ഭീഷണിപ്പെടുത്തിയതിന് 5,000 ഡോളറും ഉള്‍പ്പെടെയാണ് ആകെ 15,000 ഡോളര്‍ (ഏകദേശം 13 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ടത്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിചാരണക്കോടതി പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!