Tuesday, November 3, 2026

ശവപറമ്പായി മൊറോക്കോ; മരണസംഖ്യ രണ്ടായിരം കടന്നു

Morocco earthquake death toll surpasses 2000

ഭൂകമ്പം നാശം വിതച്ച മൊറോക്കോയില്‍ മരണം രണ്ടായിരം കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 2012 ആയി. 2059 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് വീട് നഷ്ടമായി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും വീടുകളും അടിയില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. യാത്ര സംവിധാനം തരുമാറായത് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മൊറോക്കയില്‍ മൂന്ന് ദിവസത്തെ ദുഃഖചാരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അല്‍-ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിവിധ അറബ് രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രി 11:11 നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അല്‍ ഹൗസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് തരൗഡന്റ് പ്രവിശ്യയിലാണ്. 452 പേര്‍ ഇവിടെ മരണപ്പെട്ടതായാണ് വിവരം.

1960ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്‍ പൈതൃക നഗരമായ മരക്കേഷില്‍ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മാരാക്കേഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!