Tuesday, November 3, 2026

2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ; ആഗോള റാങ്കിങ്ങിൽ ഒന്നാമത്

ഓട്ടവ: 2027ൽ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യമായി കാനഡയെ തിരഞ്ഞെടുത്തു. ബെർക്‌ഷയർ ഹാത്ത്‌വേ ട്രാവൽ പ്രൊട്ടക്ഷൻ പുറത്തുവിട്ട വാർഷിക റാങ്കിങ്ങിലാണ് കാനഡ ഒന്നാം സ്ഥാനം നേടിയത്. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഐസ്‌ലാൻഡ്, ജപ്പാൻ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.

അമേരിക്കൻ യാത്രക്കാരുടെ അനുഭവങ്ങളും സുരക്ഷയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിലയിരുത്തിയാണ് റാങ്കിങ്ങ് തയ്യാറാക്കിയത്. ഗ്ലോബൽ പീസ് ഇൻഡക്സ്, നംബിയോ ഡാറ്റ, വിവിധ നഗരങ്ങളുടെ സുരക്ഷാ സ്കോറുകൾ എന്നിവയും പഠനത്തിന്റെ ഭാഗമായി പരിഗണിച്ചു.

മുൻവർഷം ഏഴാം സ്ഥാനത്തായിരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) ഇത്തവണ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ഡെൻമാർക്ക്, നോർവേ, സ്വീഡൻ തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങൾ മികച്ച മുന്നേറ്റം നടത്തി.

യാത്രയ്ക്കായി പ്രതിവർഷം 25,000 ഡോളറിലധികം ചെലവഴിക്കുന്ന ധനികരായ യാത്രക്കാർക്കിടയിൽ നടത്തിയ സർവേയിൽ ഇന്ത്യ രണ്ടാം സ്ഥാനം നേടിയതും ശ്രദ്ധേയമായി.

കാലാവസ്ഥാ വ്യതിയാനം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യാത്രാ സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് യാത്രക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2027ലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങൾ:

  1. കാനഡ
  2. ന്യൂസിലാൻഡ്
  3. ഓസ്‌ട്രേലിയ
  4. ഐസ്‌ലാൻഡ്
  5. ജപ്പാൻ
  6. ഓസ്ട്രിയ
  7. അയർലൻഡ്
  8. നെതർലൻഡ്‌സ്
  9. ഡെൻമാർക്ക്
  10. പോർച്ചുഗൽ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!