ഓഷവയിലെ ഒരു സ്റ്റോറില്‍ നിന്ന് ആയിരക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന പോക്കിമോനും ഹോക്കി കാര്‍ഡുകളും മോഷ്ടിച്ചയാളെ തിരഞ്ഞ് പോലീസ്.
ഡൗണ്‍ടൗണ്‍ റോഡിന് തെക്ക്, സിംകോ സ്ട്രീറ്റ് നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ജിഎന്‍യു ബുക്ക് സ്‌റ്റോറില്‍ നിന്നാണ് കാര്‍ഡുകള്‍ മോഷണം പോയത്.
ആഗസ്ത് 13 ന് വൈകുന്നേരം 6:40 നാണ് മോഷണം നടന്നതെന്ന് ഡര്‍ഹാം റീജിയണല്‍ പോലീസ് പറഞ്ഞു. സ്‌റ്റോറിന്റെ മുവശത്തെ വാതില്‍ തകര്‍ത്താണ് പ്രതി ഉളളില്‍ കടന്നത്. ഏകദേശം 4,000 ഡോളര്‍ വിലമതിക്കുന്ന പോക്കിമോന്‍, ഹോക്കി കാര്‍ഡുകള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

25 മുതല്‍ 35 വയസ് പ്രായം തോന്നിക്കുന്ന പ്രതിക്ക് ആറടി ഉയരവും മെലിഞ്ഞ ശരീരവുമാണുളളത്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.