Monday, February 9, 2026

ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

Boy, 3, dies after falling from Ottawa high-rise

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ് മൂന്ന് വയസുകാരന്‍ മരിച്ചതായി ഓട്ടവ പൊലീസ് അറിയിച്ചു. ഡൊണാള്‍ഡ് സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ച ഉച്ചക്കഴിഞ്ഞാണ് അപകടം ഉണ്ടായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലുടെയാണ് കുട്ടിയുടെ മരണവിവരം പൊലീസ് അറിയിച്ചത്.

സംഭവസ്ഥലത്ത് പാരാമെഡിക്ക്‌സ് എത്തുമ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. പതിനെട്ടാം നിലയില്‍ നിന്നാണ് കുട്ടി വീണതെന്ന് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരാള്‍ പറഞ്ഞതായി സിടിവി ന്യൂസ് ഓട്ടവ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടത്തില്‍ ആകെ 19 നിലകളാണുളളത്.

എന്നാല്‍ മൂന്ന് വയസുകാരന്‍ ഏത് നിലയില്‍ നിന്നാണ് വീണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം അറിയാനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!