ഓവൻ സൗണ്ടിൽ കത്തി ഉപയോഗിച്ച് അക്രമം നടത്തിയതിനെ തുടർന്ന് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ വെസ്റ്റ് സൈഡിലെ പാർക്കിങ്ങിൽ ഒരാൾ കത്തിയുമായി അക്രമാന്തരീക്ഷം ഉണ്ടക്കുന്നുവെന്ന് പോലിസിനു ലഭിച്ച വിവരത്തെത്തുടർന്ന് പോലിസ് എത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയുടെ കൈവശം ഒരു കിച്ചൺ നൈഫ് ഉണ്ടായിരുന്നു.

പൊതു ജനങ്ങൾക്ക് അപകടകരമായ വിധം ഇയാൾ കത്തി വീശി അക്രമം നടത്തിയതായി പോലിസ് പറഞ്ഞു. വിശദമായ പരിശോധനയിൽ ഇയാളുടെ പക്കൽനിന്നും ഹാച്ചെറ്റ് കണ്ടെത്തി. ആയുധം ഒളിപ്പിച്ചതിനും അക്രമ അന്തരീക്ഷം സൃഷ്ട്ടിച്ചതിനും ഇയാൾക്കെതിരെ പോലിസ് കേസെടുത്തതായി പോലിസ് അറിയിച്ചു.
