ഓട്ടവ : കാനഡയിലെ ആറ് പ്രവിശ്യകൾ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമിന് (പിഎൻപി) കീഴിൽ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ക്യുബെക്ക്, മാനിറ്റോബ, ആൽബർട്ട, ന്യൂബ്രൺസ് വിക് എന്നീ പ്രവിശ്യകളാണ് ഈ ആഴ്ച PNP നറുക്കെടുപ്പ് നടത്തിയത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ സെപ്റ്റംബർ 22-29
ഒന്റാരിയോ
ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന് (OINP) കീഴിൽ 1,696 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 350-462 ന് ഇടയിൽ സ്‌കോർ ഉള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കായി എക്സ്പ്രസ് എൻട്രി ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിൽ നിന്നും സെപ്തംബർ 26-ന് നറുക്കെടുപ്പ് നടത്തി.
ബ്രിട്ടിഷ് കൊളംബിയ
ബ്രിട്ടിഷ് കൊളംബിയ അതിന്റെ പ്രതിവാര നറുക്കെടുപ്പിൽ 204-ലധികം PNP ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കേഴ്സിനും ഇന്റർനാഷണൽ ഗ്രാജ്വേറ്റ് കാൻഡിഡേറ്റുകൾക്കുമായി (എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾ ഉൾപ്പെടെ) പ്രവിശ്യ സെപ്തംബർ 26-ന് നാല് ടാർഗെറ്റഡ് നറുക്കെടുപ്പുകൾ നടത്തി. ടെക് പ്രൊഫഷനിലെ ഉദ്യോഗാർത്ഥികൾക്കായി നടത്തിയ ഏറ്റവും വലിയ നറുക്കെടുപ്പിൽ കുറഞ്ഞത് 90 സ്‌കിൽ സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റം (SIRS) ആവശ്യമായിരുന്നു.
ബാക്കിയുള്ള മൂന്ന് നറുക്കെടുപ്പിലൂടെ 49 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സ് ആൻഡ് അസിസ്റ്റൻസ്, 28 ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, മറ്റ് ടാർഗെറ്റഡ് പ്രൊഫഷനുകളിലെ ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. മൂന്ന് നറുക്കെടുപ്പുകളിലെയും അപേക്ഷകർക്ക് കുറഞ്ഞത് SIRS സ്കോർ 60 ആവശ്യമാണ്.
ക്യുബെക്ക്
ഏറ്റവും പുതിയ അരിമ നറുക്കെടുപ്പിലൂടെ 1,018 റെഗുലർ സ്കിൽഡ് വർക്കർ ഉദ്യോഗാർത്ഥികൾക്ക് ക്യുബെക്ക് ഇൻവിറ്റേഷൻ നൽകി. ടെക്, ഹെൽത്ത്‌കെയർ, ടീച്ചിംഗ് തൊഴിലുകളിൽ നിന്നുള്ള വിവിധ തൊഴിലുകളിലെ ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ നറുക്കെടുപ്പുകൾ. ഉദ്യോഗാർത്ഥികൾക്ക് 579 സ്കോർ ആവശ്യമായിരുന്നു.
മാനിറ്റോബ
സെപ്തംബർ 28-ന് നടന്ന നറുക്കെടുപ്പിലൂടെ മാനിറ്റോബ സ്‌കിൽഡ് വർക്കേഴ്‌സ് ഓവർസീസ് വിഭാഗത്തിൽ 1,072 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. നിയന്ത്രിത തൊഴിലിൽ ജോലി ചെയ്യുന്നതായും മാനിറ്റോബയിൽ ജോലി ചെയ്യാൻ പൂർണ്ണമായി ലൈസൻസുള്ളവരാണെന്നും സൂചിപ്പിച്ച ഉദ്യോഗാർത്ഥികളെ പരിഗണിച്ചതായി പ്രവിശ്യ പറയുന്നു. സ്ട്രാറ്റജിക് റിക്രൂട്ട്‌മെന്റ് ഇനീഷ്യേറ്റീവിന് കീഴിൽ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (എംപിഎൻപി) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ ഈ നറുക്കെടുപ്പ് പരിഗണിച്ചിട്ടില്ലെന്നും പറയുന്നു.
ആൽബർട്ട
ആൽബർട്ട സെപ്തംബർ 26-ന് നടന്ന നറുക്കെടുപ്പിലൂടെ ആൽബർട്ട ജോബ് ഓഫറിനൊപ്പം ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ വഴി 18 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി പ്രവിശ്യ അറിയിച്ചു. ഫെഡറൽ എക്‌സ്‌പ്രസ് എൻട്രി സിസ്റ്റത്തിൽ ഉൾപ്പെട്ട, CRS സ്‌കോർ 311 ഉള്ള ഉദ്യോഗാർത്ഥികളെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.
ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ ഉദ്യോഗാർത്ഥികൾക്കുള്ള അവസാന നറുക്കെടുപ്പിൽ 16 പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ സ്‌ട്രീമിലെ ഉദ്യോഗാർത്ഥികൾക്കായി 2023-ൽ 1,462 പേർക്ക് ഇൻവിറ്റേഷൻ നൽകുമെന്നും ആൽബർട്ട റിപ്പോർട്ട് ചെയ്‌തു.
ന്യൂബ്രൺസ് വിക്
ന്യൂബ്രൺസ് വിക് ഓഗസ്റ്റിലെ പ്രവിശ്യാ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിന്റെ ഫലങ്ങൾ പുറത്തുവിട്ടു. പ്രവിശ്യ സാധാരണയായി മാസത്തെ എല്ലാ നറുക്കെടുപ്പ് ഫലങ്ങളും ഒരേ സമയം റിലീസ് ചെയ്യുന്നു.
ഓഗസ്റ്റിൽ, മൂന്ന് വ്യത്യസ്ത പിഎൻപി സ്ട്രീമുകളിലൂടെ പ്രവിശ്യ 175 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ന്യൂബ്രൺസ് വിക് എംപ്ലോയ്‌മെന്റ് കണക്ഷൻ വഴി 58, ന്യൂബ്രൺസ് വിക് സ്റ്റുഡന്റ് കണക്ഷൻ വഴി 130, ന്യൂബ്രൺസ് വിക് ഒക്യുപേഷൻ-ഇൻ-ഡിമാൻഡ് കണക്ഷനിലൂടെ 71 ഉദ്യോഗാർത്ഥികൾക്കുമാണ് ഇൻവിറ്റേഷൻ നൽകിയത്.