Sunday, August 16, 2026

ഗാസയിലെ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറും; മുന്നറിയിപ്പുമായി റെഡ് ക്രോസ്

Israel-Hamas war: Red Cross warns Gaza hospitals could turn into 'morgues'

ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഭക്ഷണവും വെളളവും വൈദ്യുതിയും ഇല്ലാതെ വലയുകയാണ് ഗാസയിലെ ജനങ്ങള്‍. ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ജനറേറ്ററുകളിലെ ഇന്ധനം തീര്‍ന്നതോടെ ഗാസ മുനമ്പിലെ ആശുപത്രികള്‍ മോര്‍ച്ചറിളായി മാറാനുളള സാധ്യതയുണ്ടെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി (ഐസിആര്‍സി) മുന്നറിയിപ്പ് നല്‍കി.

” വൈദ്യുതി പൂര്‍ണായി ഇല്ലാതായാല്‍ ഇന്‍കുബേറ്ററുകളിലുളള നവജാത ശിശുക്കളും ഓക്‌സിജന്‍ ആവശ്യമായ പ്രായവാരടക്കമുളല രോഗകള്‍ അപകടത്തിലാകും. എക്‌സ്-റേ എടുക്കാനോ ഡയാലിസിസ് പോലുളള ചിക്തസനടത്താനോ കഴിയില്ല. വൈദ്യുതി ഇല്ലെങ്കില്‍ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറും,’ ഐസിആര്‍സി പറഞ്ഞു.

ഇസ്രയേലിന്റെ ബോംബാക്രമണങ്ങളില്‍ പരുക്കേറ്റ് ആയിരങ്ങളാണ് ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇരുട്ടിലായ ആശുപത്രികള്‍ കൈവശമുള്ള ഇന്ധനം ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതും ഉടന്‍ അവസാനിക്കുമെന്ന് അധികൃതര്‍ പറയുന്നു. അതോടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അവസാന അത്താണിയായ ആശുപത്രികളും രക്ഷയ്ക്കെത്തില്ല. രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തില്‍ ആക്രമണങ്ങളുടെ കെടുതികള്‍ക്കും ഇല്ലായ്മകളുടെ ദുരിതത്തിലും അകപ്പെട്ട് ജീവിതം തള്ളിനീക്കുന്നത്.

മെഡിക്കല്‍ സപ്ലൈസിന്റെ സ്റ്റോക്കുകള്‍ തീര്‍ന്നു. പ്രധാന ആശുപത്രികളില്‍ കിടക്കകളും ഇല്ലാതായതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയ്ക്ക് മാനുഷിക സഹായവും അടിസ്ഥാന വിഭവങ്ങളും അനുവദിക്കണമെന്ന് ഐസിആര്‍സി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതെസമയം ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ഗാസയ്ക്ക് മാനുഷിക സഹായമോ അടിസ്ഥാന വിഭവങ്ങളോ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്സ്. ആരും തങ്ങളെ മാനുഷിക മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും സമൂഹമാധ്യമായ എക്സില്‍ കുറിച്ചു. ”ഗാസയ്ക്ക് മാനുഷിക സഹായമോ? ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു പോയവര്‍ തിരിച്ചുവീട്ടിലെത്താതെ ഗാസയില്‍ ഒരു ഇക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, ഒരു കുടിവെള്ള ടാപ്പ് പോലും തുറക്കില്ല, ഇന്ധന ട്രക്ക് പോലും എത്തില്ല. ആരും ഞങ്ങളെ മാനുഷിക മൂല്യം പഠിപ്പിക്കേണ്ട”- കാട്സ് എക്സില്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!