ഹാലിഫാക്സ് : പ്രവിശ്യയിലുടനീളം 40,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനായി 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് നോവസ്കോഷ സർക്കാർ പ്രഖ്യാപിച്ചു. ഔവർ ഹോംസ്, ആക്ഷൻ ഫോർ ഹൗസിംഗ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പഞ്ചവത്സര ഭവന പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപം.

നിലവിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരും ഡവലപ്പർമാരും കമ്മ്യൂണിറ്റികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുനിസിപ്പൽ കാര്യ മന്ത്രി ജോൺ ലോഹർ പറയുന്നു. പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നും ജോൺ ലോഹർ അറിയിച്ചു.

പ്രവിശ്യയിലെ നിലവിലെ ഭവന നിർമ്മാണ നിരക്ക് ഓരോ വർഷവും ഏകദേശം 6,000 ഭവന യൂണിറ്റുകളാണ്. എന്നാൽ, ഈ നിരക്ക് തുടരുകയാണെങ്കിൽ 2027-2028 ഓടെ 41,200 യൂണിറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
