Monday, February 9, 2026

സൗദിയിൽ 16,695 വിദേശി നിയമലംഘകർ അറസ്​റ്റിൽ

16,695 foreigners were arrested in Saudi Arabia in one week

ഒരാഴ്ചക്കിടെ രാജ്യത്തി​ന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16,695 ഓളം വിദേശികളെ അറസ്​റ്റ്​ ചെയ്തു.10,518 താമസ നിയമലംഘകരും 3,953 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,224 തൊഴിൽ നിയമലംഘകരും അറസ്​റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 783 പേരെ അറസ്​റ്റ്​ ചെയ്തു. ഒക്‌ടോബർ 26 മുതൽ നവംബർ ഒന്ന്​ വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത റെയ്​ഡിലാണ്​ അറസ്​റ്റ്​ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായവരിൽ 57 ശതമാനം യമനികളും 42 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു. 32 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിചവരാണ്. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും നിയമലംഘനം മറച്ചുവെക്കുകയും ചെയ്​ത 18 പേരെ അറസ്റ്റ് ചെയ്തു. ആകെ 49,890 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 42,358 പുരുഷന്മാരും 7,532 സ്ത്രീകളുമാണ്.

ഇവരിൽ 43,535 നിയമലംഘകരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അവരുടെ നയതന്ത്ര ഓഫീസുകളുമായി ബന്ധപ്പെട്ടു. 1,995 നിയമലംഘകരെ യാത്രാടിക്കറ്റ്​ റിസർവേഷന പൂർത്തിയാക്കാൻ റഫർ ചെയ്തു. 8,603 നിയമലംഘകരെ നാടുകടത്തി.നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗത, പാർപ്പിട സൗകര്യമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നതോ ആയ ആർക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്നും വാഹനങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!