ടുളോസ്:യുവേഫ യൂറോപ്പ് ലീഗില്‍ ഇന്ന് ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ കളത്തിലിറങ്ങും.ഫ്രഞ്ച് ക്ലബായ ടുളോസാണ് എതിരാളി.ടുളോസിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം.ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച ലിവര്‍പൂള്‍ നാലാം ജയം ആണ് ലക്ഷ്യമിടുന്നത്.9 പോയന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാമതാണ് ലിവര്‍പൂള്‍.

ലീഗില്‍ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ അയാക്സ് ബ്രൈറ്റണേയും ലെവര്കൂസന് ക്വാരാബാഗ് എഫ്കെയേയും നേരിടും.സ്പാനിഷ് ടീം വിയ്യാറയല്‍ മക്കാബി ഹൈഫയോട് ഏറ്റുമുട്ടും.
