Thursday, October 22, 2026

കൂടുതൽ ഡ്രൈവർമാരെയും വിദഗ്ധ തൊഴിലാളികളെയും നിയമിക്കാൻ കാൽഗറി ട്രാൻസിറ്റ്

Calgary Transit to hire more drivers and skilled workers

കാൽഗറി : നൂറുകണക്കിന് ഡ്രൈവർമാരെയും ട്രേഡ് തൊഴിലാളികളെയും നിയമിക്കാൻ ഒരുങ്ങി കാൽഗറി ട്രാൻസിറ്റ്. യാത്രക്കാരുടെ വർധന പരിഗണിച്ച് കാൽഗറി ട്രാൻസിറ്റിലെ വാഹനങ്ങൾ പരിപാലിക്കുന്നതിലും നന്നാക്കുന്നതിലും വിദഗ്ധ തൊഴിലാളികളെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് കാൽഗറി ട്രാൻസിറ്റിന്റെ ട്രാൻസിറ്റ് സർവീസ് വെഹിക്കിളുകളുടെ മാനേജർ കാരെൻ ആൽം അറിയിച്ചു.

പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി നടത്തുന്നതിന് കൂടുതൽ ഡ്രൈവർമാരെയും നിയമിക്കുമെന്നും കാരെൻ ആൽം പറഞ്ഞു.

ഹെവി എക്യുപ്‌മെന്റ് ടെക്‌നീഷ്യൻമാർ, ട്രക്ക്, ട്രാൻസ്‌പോർട്ട് ടെക്‌നീഷ്യൻമാർ, ഓട്ടോ ബോഡി ടെക്‌നീഷ്യൻമാർ, ട്രേഡ് ഫോർമാൻമാർ, ഓട്ടോ ബോഡി അപ്രന്റീസുകൾ, ഇലക്‌ട്രോ മെക്കാനിക്ക് ട്രെയിനികൾ (HET, AST, T&T എന്നിവ ഉൾപ്പെടുന്നു) എന്നിവരുൾപ്പെടെ നിരവധി തൊഴിലാളികളെ മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റിലേക്ക് നിയമിക്കും.

cansmiledental

കാൽഗറിയുടെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത്തിന്റെ ഭാഗമായി വർഷാവസാനത്തോടെ 800 ഓപ്പറേറ്റർമാരെ കൂടി നിയമിക്കുന്നതിന് കാൽഗറി ട്രാൻസിറ്റ് തയ്യാറാക്കിയ കാമ്പെയ്‌നിന്റെ ഭാഗമാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!