മിസ്സിസ്സാഗ : വാരാന്ത്യത്തിൽ വോണിലെ ഹൈവേ 407-ൽ കാർ മറിഞ്ഞ് വയോധികൻ മരിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നവംബർ 19 ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.

65 വയസുള്ള മിസ്സിസ്സാഗ സ്വദേശിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ 34 വയസ്സുള്ള കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
അമിതവേഗതയിൽ എത്തിയ കാർ ഒരു സ്റ്റീൽ ഗൈഡ് റെയിലിൽ തട്ടി മറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
