Sunday, May 31, 2026

സെന്റ് ക്ലെയർ വെസ്റ്റ് വില്ലേജിൽ ട്രക്ക് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു

Pedestrian dies after being struck by truck in St. Clair West Village

ടൊറൻ്റോ : നഗരത്തിലെ സെന്റ് ക്ലെയർ വെസ്റ്റ് വില്ലേജിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മാലിന്യ ട്രക്ക് ഇടിച്ച് കാൽനടയാത്രക്കാരി കൊല്ലപ്പെട്ടതായി ടൊറൻ്റോ പോലീസ് റിപ്പോർട്ട് ചെയ്തു. ഉച്ചക്ക് പന്ത്രണ്ടരയോടെ സെന്റ് ക്ലെയർ അവന്യൂവിലെ വിനോണ ഡ്രൈവിലാണ് അപകടം നടന്നതെന്ന് പോലീസ് പറയുന്നു.

കാൽനടയാത്രക്കാരിയായ യുവതി വാഹനമിടിച്ച് മരിച്ചതായി പോലീസ് ട്വീറ്റിൽ അറിയിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറയുന്നു. സെന്റ് ക്ലെയർ അവന്യൂവിലെ റോഡ് അടച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!