Monday, October 13, 2025

പാകിസ്ഥാൻ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ല, തങ്ങൾ സ്വന്തം കാലിൽ വെടിവയ്ക്കുകയായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

pakistan s problems are not caused by india or america former prime minister nawaz sharif said that they shot themselves in the foot

പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ലെന്ന് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങൾ സ്വന്തം കാലിൽ വെടിവയ്ക്കുകയായിരുന്നു എന്നാണ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കുകയായിരുന്നു പാക് മുൻ പ്രധാനമന്ത്രി.

യഥാർത്ഥത്തിൽ തങ്ങൾ സ്വന്തം കാലിൽ വെടിവയ്ക്കുകയായിരുന്നു. 2018ൽ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് സൈന്യം സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യത്തിനും സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണം സൈനിക സ്വേച്ഛാധിപതികളെ ജഡ്ജിമാർ പിന്തുണച്ചതാണ്. സൈനിക സ്വേച്ഛാധിപതികൾ ഭരണഘടന ലംഘിക്കുമ്പോൾ ജഡ്ജിമാർ അത് നിയമവിധേയമാക്കുന്നുവെന്നും നവാസ് ഷെരീഫ് ആരോപിച്ചു.

പാർലമെന്റ് പിരിച്ചുവിട്ട നടപടി ജഡ്ജിമാർ അംഗീകരിച്ചത് എന്തുകൊണ്ടെന്നും മുൻ പ്രധാനമന്ത്രി ചോദിച്ചു. അൽ-അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസിൽ നവാസ് ഷെരീഫിനെ കഴിഞ്ഞ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ നവാസ് നയിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!