ക്രിസ്മസ് ദിനമായ നാളെ പ്രധാനമന്ത്രിയുടെ വസതിയിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്ക് വിരുന്നൊരുക്കും. നാളെ ഉച്ചയ്ക്ക് 12.30നാണ് വിരുന്ന്. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാർക്കും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖർക്കുമാണ് ക്ഷണം. കേരളം, മഹാരാഷ്‌ട്ര, ഗോവ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സഭകളിലെ അദ്ധ്യക്ഷന്മാർക്ക് ക്ഷണമുണ്ട്. . പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് വിരുന്ന് ഒരുക്കുന്നത്. ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ സ്‌നേഹയാത്രയ്ക്ക് ആരംഭമിച്ചിരുന്നു. യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തേണ്ടത് നാടിന്റെ ആവശ്യമാണ് എന്നുള്ളതുകൊണ്ടാണ് യാത്രയെന്നാണ് ബിജെപി നിലപാട്. സിറോ മലബാര്‍ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ നിന്നാണ് ഭവന സന്ദര്‍ശനത്തിന്റെ തുടക്കം കുറിച്ചത്.ഈ മാസം 31 വരെയുളള ഭവന സന്ദര്‍ശനങ്ങളില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പ്രകാശ് ജാവഡേക്കര്‍, മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുക്കും.