ജമ്മുകശ്മീരിൽ കനത്ത മൂടല് മഞ്ഞിനെ തുടർന്ന് ജനജീവിതം ദുഷ്ക്കരമായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ശ്രീനഗറിൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിൽ കുറവാണ് താപനില രേഖപ്പെടുത്തിയത്. മഞ്ഞുമൂടി നിൽക്കുന്നതിനാൽ റോഡുകളിലെ കാഴ്ച അവ്യക്തമാകുന്നു. ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.

മധ്യ കാശ്മീർ, പുൽവാമ, ബാരാമുള്ള എന്നിവടങ്ങളിൽ ഡിസംബർ മുപ്പത്തിയൊന്ന് വരെ വരണ്ട കാലാവസ്ഥയും മിതമായതും ഇടവിട്ടുള്ളതുമായ മൂടൽമഞ്ഞ് തുടരുമെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് ജനുവരി 1-2 വരെ മേഘാവൃതമായ ആകാശത്തോടൊപ്പം നേരിയ മഴയും മഞ്ഞും ഉണ്ടാകും. ഡിസംബർ 21 മുതൽ ജനുവരി 29 വരെയുള്ള നാൽപതുദിവസം കഠിനമായ ശൈത്യകാലം കശ്മീരിൽ നീണ്ടുനിൽക്കും.