Wednesday, May 13, 2026

അലർജി സാധ്യത: കോംപ്ലിമെന്‍റസ് ഓർഗാനിക് ബ്രാൻഡ് ചോക്ലേറ്റ് ബാറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് കോംപ്ലിമെന്‍റസ് ഓർഗാനിക് ബ്രാൻഡ് ചോക്ലേറ്റ് ബാറുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഡാർക്ക് ചോക്ലേറ്റ് വിത്ത് സീ സാൾട്ട് ചോക്ലേറ്റ് ബാറുകളിൽ ബദാം അടങ്ങിയിട്ടുള്ളതിനാലാണ് പിൻവലിക്കുന്നതെന്നും ഫെഡറൽ ഏജൻസി പറയുന്നു. 100 ഗ്രാം വലിപ്പമുള്ള ഈ ഉൽപ്പന്നം ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ, കെബെക്ക് പ്രവിശ്യകളിൽ വിതരണം ചെയ്തിട്ടുണ്ട്.

UPC നമ്പർ 0 55742 51254 0 ഉള്ള ചോക്ലേറ്റ് ബാറുകൾ ഉപയോഗിക്കരുതെന്നും വ്യാപാരികൾ വിതരണം ചെയ്യരുതെന്നും ഏജൻസി നിർദ്ദേശിച്ചു. ഗലറി ഓ ചോക്ലേറ്റ് ഇൻ‌കോർപ്പറേറ്റഡ് ആണ് തിരിച്ചുവിളിക്കുന്ന സ്ഥാപനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!