Tuesday, October 14, 2025

മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്

conflict again in manipur firing at the patrolling security forces a police officer injured

മണിപ്പൂരിൽ വീണ്ടും സംഘർഷം. മോറെയിൽ അക്രമികളും സുരക്ഷാസേനയും തമ്മിൽ വെടിവയ്പ്പ്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്ക് തീയിട്ടു. വൈകിട്ട് 3:30ഓടെയാണ് മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പൊലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിത വെടിവയ്പ്പിലാണ് ഒരു പൊലീസുകാരന് പരുക്കേറ്റത്. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ അസം റൈഫിൾസിന്റെ ക്യാമ്പിൽ ചികിത്സയിൽ കഴിയുകയാണ്.

അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോർട്ട് ഉണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷ ഒരുക്കി. ആയുധധാരികളായ അക്രമികൾക്കായുള്ള തിരച്ചിലും സേന ഊർജ്ജിതമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!