Wednesday, October 15, 2025

മുംബൈയിൽ ആക്രമണ ഭീഷണി: പരിശോധന കർശനമാക്കി പൊലീസ്

Threat of attack in Mumbai Police tighten checks

മുംബൈ: പുതുവർഷ ദിനത്തിൽ മുംബൈയിൽ ആക്രമണമുണ്ടാവുമെന്ന് ഭീഷണി. മുംബൈ പൊലിസ് കൺട്രോൾ റൂമിൽ ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിളിച്ച അജ്ഞാതൻ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു. പിന്നാലെ പൊലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. തന്ത്ര പ്രധാനമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ എന്നിവയടക്കം പരിശോധിച്ചു. വാഹന പരിശോധനയും കർശനമാക്കി.

ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലിസ് അറിയിച്ചു. ഫോൺ ചെയ്ത ആളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!