മിസ്സിസ്സാഗ: മിസ്സിസ്സാഗയിൽ നൈറ്റ് ക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്ത് ഇന്ന് പുലർച്ചെ നടന്ന വെടിവയ്പ്പിൽ യുവതി കൊല്ലപ്പെട്ടു. പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചെ ഏകദേശം 1. 40 ഓടെ എഗ്ലിന്റൺ അവന്യൂ ഈസ്റ്റിലെ ഡിക്സി റോഡിലാണ് വെടിവയ്പ്പ് നടന്നത്. വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് പീൽ പൊലീസ് പറഞ്ഞു .കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.