ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മു കശ്മീരിലെ ജനങ്ങളെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് പാക്ക് സൈനിക മേധാവി അസിം മുനീർ. ‘അവർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പുതുവർഷത്തിൽ അവരുടെ കഷ്ടപ്പാടുകൾ കുറയ്‌ക്കുന്നതിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.‘ എന്നാണ് അസിം മുനീർ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞത്.

രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി പ്രവർത്തിക്കുന്നത് തുടരാൻ പാകിസ്താൻ സൈന്യം ശ്രമിച്ചുകൊണ്ടേയിരിക്കും . 2023 വളരെ വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു, അത് ഇപ്പോൾ അവസാനിച്ചു. പുതുവർഷത്തോടനുബന്ധിച്ച്, വരുന്ന വർഷം പാകിസ്താനിലെ ജനങ്ങൾക്ക് നല്ലതായിരിക്കുമെന്ന് പ്രാർത്ഥിക്കുന്നു. ദേശീയ സുരക്ഷയ്‌ക്കും വികസനത്തിനും സംഭാവന നൽകുന്നതിൽ പാകിസ്താൻ സൈന്യം പിന്നോക്കം പോകില്ല . പാകിസ്താനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.- എന്നും അസിം മുനീർ പറഞ്ഞു.
