Friday, October 17, 2025

വാരാന്ത്യത്തിൽ ടൊറൻ്റോയിൽ കനത്ത മഞ്ഞുവീഴ്ച്ച: എൻവയൺമെന്റ് കാനഡ

Heavy snow in Toronto over the weekend, Environment Canada

ടൊറൻ്റോ : അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ പ്രതീക്ഷിക്കുന്ന ശൈത്യകാല കാലാവസ്ഥയ്ക്ക് മുന്നോടിയായി ഈ വാരാന്ത്യത്തിൽ ടൊറൻ്റോയിലും ജിടിഎയിലും കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.

നഗരത്തിൽ ശനിയാഴ്ച്ച രാത്രിയോടെ പുതുവർഷത്തിലെ ആദ്യത്തെ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും ഞായറാഴ്‌ച രാവിലെ വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് മഞ്ഞുവീഴ്ച്ച ആരംഭിക്കും. ജിടിഎയിലെ മിക്ക പ്രദേശങ്ങളിലും ഏകദേശം അഞ്ച് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ച അനുഭവപ്പെടുമെന്നും കാലാവസ്ഥ ഏജൻസി പറയുന്നു. ഞായറാഴ്‌ച ഉച്ചയോടെ മഞ്ഞുവീഴ്ച്ചയ്ക്ക് ശമനമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ടൊറൻ്റോയിലും ജിടിഎയിലും തിങ്കളാഴ്ച വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി എൻവയൺമെന്റ് കാനഡ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച കടുത്ത ശൈത്യകാല കാലാവസ്ഥയ്ക്ക് തുടക്കമാകും. കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് ഒപ്പം കാറ്റും മഞ്ഞുമഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. എന്നാൽ, നഗരത്തിൽ എത്രമാത്രം മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ഇപ്പോൾ പ്രവചിക്കാനാകില്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ടൊറൻ്റോയിൽ ഇന്ന് ഉയർന്ന താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വാരാന്ത്യത്തിൽ പകൽസമയത്ത് താപനില 1 C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!