Tuesday, October 14, 2025

ബിസിയിലെ റെവെൽസ്റ്റോക്കിന് സമീപം ഹെലികോപ്ടർ തകർന്നു; ഒരു മരണം

helicopter crash revelstoke

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ-ആൽബെർട്ട അതിർത്തിക്ക് സമീപം റെവൽസ്റ്റോക്കിൽ ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാൽഗറിയിൽ നിന്ന് ബിസിയിലെ സിക്കാമസിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ ആണ് തകർന്നത്.

വെള്ളിയാഴ്ച രാത്രി ഏകദേശം 8:40 ഓടെ ഉദ്യോഗസ്ഥർക്ക് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. റെവെൽസ്റ്റോക്കിന് കിഴക്ക് 18.5 കിലോമീറ്റർ അകലെയാണ് ഗ്രൗണ്ട് ജീവനക്കാർ ഹെലികോപ്റ്റർ കണ്ടെത്തിയത്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മാരിടൈം ഫോഴ്‌സ് പസഫിക്കിലെ ക്യാപ്റ്റൻ പെദ്രാം മൊഹെദ്ദീൻ പറഞ്ഞു.

വാൻകൂവറിൽ നിന്ന് 400 കിലോമീറ്റർ വടക്കുകിഴക്കും കാൽഗറിയിൽ നിന്ന് 289 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കൊളംബിയ-ഷുസ്വപ് റീജിയണൽ ഡിസ്ട്രിക്റ്റിലെ ഒരു റിസോർട്ട് കമ്മ്യൂണിറ്റിയാണ് റെവെൽസ്റ്റോക്ക്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!