ടൊറന്റോയിൽ കുത്തേറ്റു മരിച്ച യുവാവിനെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. സ്കോട്ട് റോബർട്ട് പാർട്ടിംഗ്ടൺ (35) ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച, രാത്രി 11:45 ഓടെ ക്വീൻ സ്ട്രീറ്റ് വെസ്റ്റിനും കോളെൻഡർ സ്ട്രീറ്റിനും സമീപമുള്ള പാർക്ക്‌ഡേൽ വെച്ചാണ് സ്കോട്ട് റോബർട്ട് പാർട്ടിംഗ്ടണിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400, 416-222-8477 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.