Tuesday, March 31, 2026

സൈ​ബർ അക്രമണത്തിന് ഇരയായി ടൊറന്റോ മൃഗശാല

ടൊറന്റോ: സൈബർ ആക്രമണം നേരിട്ട് ടൊറന്റോ മൃഗശാല. ജനുവരി 5 നാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സംഭവത്തിനെതിരെ ഉദ്യോഗസ്ഥർ അടിയന്തര നടപടികൾ സ്വീകരിച്ചതായി മൃഗശാല അറിയിച്ചു. മൃ​ഗശാലയിലെ അം​ഗങ്ങൾക്ക് ഇതുമൂലം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും, കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തുമെന്നും ടൊറന്റോ മൃഗശാല അറിയിച്ചു.

മൃഗങ്ങളുടെ ക്ഷേമം, പരിചരണം, പിന്തുണാ സംവിധാനങ്ങൾ എന്നിവയെയും, മൃ​ഗശാലയുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചിട്ടില്ല. സൈബർ ആക്രമണം മൃ​ഗശാലയുടെ വെബ്സൈറ്റിനെ ​ബാധിച്ചിട്ടില്ല, ആളുകൾക്ക് ടിക്കറ്റുകൾ ഓൺലൈനിൽ തന്നെ വാങ്ങാം. ആളുകളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങളൊന്നും മൃ​ഗശാല സൂക്ഷിക്കാറില്ല.

സംഭവം ടൊറന്റോ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ പരിഹരിക്കാൻ നഗരത്തിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസുമായും മൂന്നാം കക്ഷി സൈബർ സുരക്ഷാ വിദഗ്ധരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും മൃ​ഗശാല അറിയിച്ചു .

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!