Thursday, October 16, 2025

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; വ്യാപക തിരച്ചില്‍

army vehicles attacked in jammu and kashmirs poonch massive search operation launched

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം. വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പൂഞ്ചിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള ഒരു വനത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് കരസേന എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!