Monday, April 13, 2026

എഐ ഭയാനകമാം വിധം വളര്‍ച്ച പ്രാപിക്കുന്നു; മുന്നറിയിപ്പുമായി ഇസ്രോ മേധാവി

AI is growing at an alarming rate, says ISRO chief S Somanath

നിര്‍മിത ബുദ്ധി ഭയാനകമാം വിധത്തില്‍ വളര്‍ച്ച പ്രാപിക്കുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. എഐ സര്‍വ വ്യാപിയാണെന്നും പലകാര്യങ്ങളിലും എഐ ഭരണം വിദൂരമല്ലെന്നും സോമനാഥ് പറഞ്ഞു. ഗുവാഹത്തിയിലെ പ്രഗ്‌ജ്യോതിഷ്പൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഹൃത്തുക്കളേക്കാള്‍ നന്നായി നമ്മളെ അറിയാവുന്നവര്‍ യന്ത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ”എഐ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓരോ ഫോണും യഥാര്‍ത്ഥത്തില്‍ നിങ്ങളെ ഓരോന്നായി പഠിക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ കീയും സിസ്റ്റത്തില്‍ നിങ്ങളുടെ ഒപ്പ് നല്‍കുന്നു. നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ അഭിരുചികള്‍ എന്താണെന്നും അവര്‍ക്കറിയാം…എല്ലാം കമ്പ്യൂട്ടറിന് അറിയാം. നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം, നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരിക്കാം, പക്ഷേ നിങ്ങളുടെ സുഹൃത്തുക്കളേക്കാള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തിന് നിങ്ങളെ അറിയാം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മളെല്ലാവരും നിരീക്ഷണവലയത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരും നാളുകളിലും ഇത് തുടരും, എഐ വികാസം പ്രാപിക്കും. മെല്ലെ മെല്ലെ പലതിന്റെയും ഭരണം എഐ ഏറ്റെടുക്കും- എസ്. സോമനാഥ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!