Monday, October 27, 2025

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്

another firing in manipur more

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഒരു കമാന്‍ഡോയ്ക്ക് വീരമൃത്യു. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

മോറെയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനെ പിന്നാലെയാണ് സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമണം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതല്‍ തന്നെ മേഖലയില്‍ കര്‍ഫ്യൂം ഏര്‍പ്പെടുത്തിയിരുന്നു.

ക്യാമ്പുകളില്‍ ഉറങ്ങിക്കിടന്ന സൈനികര്‍ക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചയോടെ അക്രമികള്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകള്‍ക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗമാണെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിള്‍സിലെ കൂടുതല്‍ സംഘം മേഖലയില്‍ എത്തി അക്രമികള്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!