Saturday, March 14, 2026

ജോലി നഷ്ടപ്പെടുന്ന യുഎഇ നിവാസികൾക്ക് ആശ്വാസം; ഇൻഷുറൻസ് സ്കീമുമായി യുഎഇ

uae-residents-can-now-get-3-months-of-cash-benefits-if-they-lose-jobs

അബുദാബി: ജോലി നഷ്ടപ്പെടുന്ന യുഎഇ നിവാസികൾക്ക് പ്രതിമാസ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഇൻവോള​ന്ററി ലോസ് ഓഫ് എംപ്ലോയിമെ​ന്റ് (ഐഎൽഒഇ) ഇൻഷുറൻസ് സ്കീം തയ്യാറാക്കി യുഎഇ. 2023 ൽ ഇൻഷുറൻസ് സ്കീം അവതരിപ്പിച്ചപ്പോൾ അതിൽ ചേർന്നവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. യുഎഇ നിവാസികൾക്ക് ജോലി നഷ്‌ടപ്പെട്ടാൽ പ്രതിമാസ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് ദുബായ് ഇൻഷുറൻസിലെ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മാനേജർ ഡാന കൻസൗ വ്യക്തമാക്കി.

ഇൻഷുറൻസ് ലഭ്യമാകണമെങ്കിൽ ഇൻഷുറൻസ് സ്കീം ഉടൻ പുതുക്കണം. ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാകാതിരിക്കാനും സ്കീം പുതുക്കണം. പോളിസികൾ പുതുക്കാനായില്ലെങ്കിൽ 400 ദിർഹം പിഴയുമുണ്ടാകും. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിന് വ്യവസ്ഥകളുമുണ്ട്. ക്ലെയിം ചെയ്യുന്നയാൾ ഐഎൽഒഇ സ്കീമിൽ ചേർന്നിട്ട് കുറഞ്ഞത് 12 മാസമെങ്കിലുമാകണം. 2023 ജനുവരിയിൽ സ്കീമിൽ ചേർന്ന ആളുകൾ ഇപ്പോൾ നഷ്ടപരിഹാരത്തിന് അർഹരാണ്.

നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി ഐഎൽഒഇ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ക്ലെയിം സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത് എമിറേറ്റ്‌സ് ഐഡിയും യുഎഇ ഫോൺ നമ്പറും നൽകി ക്ലെയിം സമർപ്പിക്കാവുന്നതാണ്. ജോലി നഷ്ടപ്പെട്ട തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കാം. ക്ലെയിം സമർപ്പിക്കുന്നവർ ജോലി രാജിവെച്ചിട്ടില്ലായെന്നും അച്ചടക്ക നടപടികൾ കാരണം ജോലി നഷ്ട്ടപ്പെട്ടതല്ലായെന്നും തെളിയിക്കണം. പുതിയ ജോലി ലഭിക്കുകയോ രാജ്യത്തുനിന്ന് പോവുകയോ ചെയ്താൽ അവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതല്ല. ക്ലെയിം സമർപ്പിക്കുന്നയാൾ ജോലി നഷ്ടപ്പെട്ട തീയതിയും കാരണവും വ്യക്തമാക്കുന്ന രേഖ സമർപ്പിക്കണം.

ജോലി നഷ്ടമായ തീയതി മുതൽ മൂന്ന് മാസത്തേക്കോ മറ്റൊരു ജോലി ലഭിക്കുന്നത് വരെയോ (ഏതാണോ ആദ്യം) അതനുസരിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കുക. ക്ലെയിമിന്റെ പരമാവധി ആനുകൂല്യം മൂന്ന് മാസത്തേയ്ക്കാണ്. ക്ലെയിമി​ന്റെ പരിധി കഴിഞ്ഞാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!