മിസ്സിസാഗ : മിസ്സിസാഗയിൽ വാഹനം മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ലേക്ഷോർ റോഡ് വെസ്റ്റിന് വടക്ക് സൗത്ത്ഡൗൺ റോഡിലായിരുന്നു അപകടം.

പരുക്കേറ്റവരെ ട്രോമാ സെന്ററിലേക്ക് പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.