Wednesday, March 18, 2026

ഡോക്ടര്‍മാരുടെ ക്ഷാമം: ആയിരക്കണക്കിന് രോഗികളെ ഒഴിവാക്കി സൂ സെ മാരി ഗ്രൂപ്പ് ഹെൽത്ത് സെൻ്റർ

Group Health Centre in Sault Ste. Marie, Ont., drops thousands of patients due to doctor shortage

ഓട്ടവ: രോഗികൾക്ക് പ്രാഥമിക പരിചരണവും പ്രത്യേക സംരക്ഷണവും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സൂ സെ മാരിയിലെ ഗ്രൂപ്പ് ഹെൽത്ത് സെൻ്റർ ചികിത്സ ലഭിക്കേണ്ടവരുടെ പട്ടികയിൽ നിന്ന് 10,000 പേരെ ഒഴിവാക്കിയതായി റിപ്പോർട്ട്. ഡോക്ടർമാരുടെ ക്ഷാമം മൂലമാണ് നിലവിലെ നടപടിയെന്ന് ഗ്രൂപ്പ് ഹെൽത്ത് സെൻ്റർ പ്രസിഡൻ്റും സിഇഒയുമായ ലിൽ സിൽവാനോ പറഞ്ഞു.

60 വർഷങ്ങൾക്ക് മുമ്പ് OHIP നിലവിലില്ലാത്ത സമയത്താണ് സംഘടന സ്ഥാപിതമായത്. നിരവധി പേർക്ക് പ്രാഥമിക ശുശ്രൂഷ നഷ്ടപ്പെട്ടത് സമൂഹത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സിൽവാനോ പറയുന്നു.

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി 35 ഡോക്ടർമാരെയും എട്ട് നഴ്‌സ് പ്രാക്ടീഷണർമാരെയും രോഗി പരിചരണത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ അനുവദിക്കുമെന്ന് ഫാമിലി ഫിസിഷ്യനും അൽഗോമ ഡിസ്ട്രിക്റ്റ് മെഡിക്കൽ ഗ്രൂപ്പിൻ്റെ സിഇഒയുമാണ് ഡോ. ജോഡി സ്റ്റുവർട്ട് വ്യക്തമാക്കി.

കഴിഞ്ഞ ആറ് വർഷത്തിനിടെ 3,000 രോഗികളെ കേന്ദ്രത്തിന് ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ നിലവിൽ ഡോക്ടർമാരുടെ അഭാവമാണ് കേന്ദ്രം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. നിലവിലുള്ള ഡോക്ടർമാരെ നിലനിർത്തി രോഗികൾക്ക് ചികിത്സ ലഭ്യമാകുന്നത് പുനരാരംഭിക്കുമെന്നും സ്റ്റുവർട്ട് പറയുന്നു.

സൂ സെ മാരിയിലെ സിറ്റി കൗൺസിൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനുള്ള സാധ്യതകൾ തിങ്കളാഴ്ച ചർച്ച ചെയ്യും. ഫിസിഷ്യൻമാർക്ക് മാത്രമല്ല, നഴ്‌സ് പ്രാക്‌ടീഷണർമാരെപ്പോലുള്ള മറ്റ് പ്രാഥമിക പരിചരണ ദാതാക്കളെ ഉൾപ്പെടുത്താനും റിക്രൂട്ട്‌മെൻ്റിൻ്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള പ്രമേയം കൗൺസിൽ ചർച്ച ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!