Monday, October 27, 2025

‘അനുശ്രീ നായര്‍, എന്റെ വീട്’; കൊച്ചിയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടി

malayalam-actress-anusree-homecoming-celebration

നടി അനുശ്രീയുടെ ഗൃഹപ്രവേശം ആഘോഷമാക്കി മലയാളത്തിലെ താരങ്ങൾ. കൊച്ചിയിലാണ് താരം സ്വന്തമായി വീട് നിർമ്മിച്ചിരിക്കുന്നത്. ‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ മുന്നിൽ നെയിംപ്ളേറ്റ് കാണാം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ സ്ഥലം വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം.

സിനിമാ മേഖലയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിനെത്തി. ദിലീപ്, ഉണ്ണി മുകുന്ദന്‍, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമല്‍, നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, അനന്യ, ലാല്‍ജോസ് തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തി. ഇതിന്റെ വീഡിയോ അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം, എന്റെ പുതിയ വീട്ടില്‍ മനോഹരമായ ഒരു സായാഹ്നം പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇനിയുള്ള ജീവിതകാലം മുഴുവന്‍ താലോലിക്കാന്‍ ഈ ഓര്‍മകളുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി.’- വീഡിയോയ്‌ക്കൊപ്പം അനുശ്രീ കുറിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!